കൂട്ടുകാരെ ,
മലയാളക്കരയിലെ ആദ്യത്തെ ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ് www.Eazytickets.in നിലവില്‍ വന്നു . മലയാള സിനിമയിലെ ഒട്ടുമിക്ക നടീനടന്മാരെയും ഉള്‍പ്പെടുത്തി 'അമ്മ' നിര്‍മിക്കുനന്ന ട്വന്ടി 20' എന്ന സിനിമയുടെ ബുക്കിങ്ങിനാണ് ഈ സേവനം ആദ്യമായി പ്രയോജനപ്പെടുത്തുക. ട്വന്ടി 20-യുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നടന്‍ ദിലീപ് ഉദ്‌ഘാടനം ചെയ്‌തു. ഫ്രാഞ്ചൈസി, മൊബൈല്‍ എസ്.എം.എസ്സുകള്‍ വഴിയും ഈ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
സിനിമയ്‌ക്കു പുറമെ ടിക്കറ്റ് വച്ചു നടത്തുന്ന മെഗാ ഷോ, കായികമത്സരങ്ങള്‍ തുടങ്ങിയവയുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഈസി ടിക്കറ്റ്‌സിലുണ്ടെന്ന് പ്രൊപ്രൈറ്റര്‍ സുര്‍ജിത് മംഗലത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം സരിത തിയേറ്ററിലാണ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ആദ്യം ഏര്‍പ്പെടുത്തുന്നത്. റിലീസിനു മുമ്പ് മുതല്‍ ഷോ തുടങ്ങുന്നതിന് അര മണിക്കൂര്‍ മുമ്പുവരെ ടിക്കറ്റുകള്‍ ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേനയാണ് ബുക്കിങ്. പഴയകാല സിനിമാ വിവരങ്ങള്‍, തിയേറ്ററുകളുടെ വിവരങ്ങള്‍, സിനിമാ വാര്‍ത്തകള്‍ തുടങ്ങിയവയും സൈറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട് .
സസ്നേഹം ,
പ്രവീണ്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment