Tuesday, October 28, 2008

മലയാളക്കരയിലെ ആദ്യത്തെ ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ്‌ ബുക്കിങ്‌ വെബ്‌സൈറ്റ്‌

കൂട്ടുകാരെ ,

മലയാളക്കരയിലെ ആദ്യത്തെ ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ് www.Eazytickets.in നിലവില്‍ വന്നു . മലയാള സിനിമയിലെ ഒട്ടുമിക്ക നടീനടന്മാരെയും ഉള്‍പ്പെടുത്തി 'അമ്മ' നിര്‍മിക്കുനന്ന ട്വന്ടി 20' എന്ന സിനിമയുടെ ബുക്കിങ്ങിനാണ്‌ സേവനം ആദ്യമായി പ്രയോജനപ്പെടുത്തുക. ട്വന്ടി 20-യുടെ ഓണ്‍ലൈന്‍ ടിക്കറ്റ്‌ ബുക്കിങ്‌ നടന്‍ ദിലീപ്‌ ഉദ്‌ഘാടനം ചെയ്‌തു. ഫ്രാഞ്ചൈസി, മൊബൈല്‍ എസ്‌.എം.എസ്സുകള്‍ വഴിയും സംവിധാനത്തിലൂടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം.

സിനിമയ്‌ക്കു
പുറമെ ടിക്കറ്റ്‌ വച്ചു നടത്തുന്ന മെഗാ ഷോ, കായികമത്സരങ്ങള്‍ തുടങ്ങിയവയുടെ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഈസി ടിക്കറ്റ്‌സിലുണ്ടെന്ന്‌ പ്രൊപ്രൈറ്റര്‍ സുര്‍ജിത്‌ മംഗലത്ത്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം
സരിത തിയേറ്ററിലാണ്‌ ഓണ്‍ലൈന്‍ ബുക്കിങ്‌ സംവിധാനം ആദ്യം ഏര്‍പ്പെടുത്തുന്നത്‌. റിലീസിനു മുമ്പ്‌ മുതല്‍ ഷോ തുടങ്ങുന്നതിന്‌ അര മണിക്കൂര്‍ മുമ്പുവരെ ടിക്കറ്റുകള്‍ ലഭിക്കും. ക്രെഡിറ്റ്‌ കാര്‍ഡ്‌, ഡെബിറ്റ്‌ കാര്‍ഡ്‌, ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ മുഖേനയാണ്‌ ബുക്കിങ്‌. പഴയകാല സിനിമാ വിവരങ്ങള്‍, തിയേറ്ററുകളുടെ വിവരങ്ങള്‍, സിനിമാ വാര്‍ത്തകള്‍ തുടങ്ങിയവയും സൈറ്റിലുള്‍പ്പെടുത്തിയിട്ടുണ്ട് .

സസ്നേഹം ,
പ്രവീണ്‍

Thursday, August 14, 2008

Eroor- Cahmbakkara ജലോത്സവം on Aug 31st


Eroor- Cahmbakkara ജലോത്സവം തുടങ്ങാന് ഇനി ദിവസങ്ങള് മാത്രം ......Aug 31 st ......




നെഹ്രുട്രോഫി ഉടെ അത്രയും തിരക്കും - തള്ളുംഉണ്ടാവാനുള്ള സാധ്യതയില്ല .......ഓസിനു കുറെ സ്നാപ്സ് എടുക്കാം .....vyttila യില് നിന്നും വെറും 10 മിനുട്ട് ചോറ്റാനിക്കര റൂട്ടില് യാത്ര ചെയ്താല് ചമ്പക്കര എത്തിച്ചേരാം .......അലാറം സെറ്റ് ചെയ്തോളു ...........


അപ്പൊ പിന്നെ ചമ്പക്കര യില് വച്ചു കാണാം ...

സസ്നേഹം ,
പ്രവി

Wednesday, July 30, 2008

നെഹ്റു ട്രോഫി വള്ളം കളി @ പുന്നമടക്കയാല് on Aug 19th


അറിഞ്ഞില്ലേ .....................,

പ്രസിദ്ധ മായ നെഹ്രുട്രോഫി വള്ളം കളി ടി ഇനി ദിവസങ്ങള് മാത്രം..................

ജലോത്സവം ആണ്ടിലൊരിക്കല് മാത്രം .......നമ്മള് വേണ്ടേ ഇതിനു പബ്ലിസിറ്റി കൊടുക്കാന്...?........ഈവിദം ചുണ്ടന് വള്ളങ്ങളും വള്ളം കളിയും കളിയും ഇവിടെ (മലയാളക്കരയില് )മാത്രമെ ...ഉള്ളുവല്ലോ ........

ഞാനും കുട്ടുകാരും പോകാന് തീരുമാനിച്ചു കഴിഞ്ഞു ...........


രുവിദം വള്ളം കളി സ്നാപ്സ് എല്ലാം ബ്ലോഗേല് പ്രതീക്ഷിക്കാം....



സസ്നേഹം ,
പ്രവി